raagamaalika

Feb 24, 2013

പ്രിയ കവിക്ക്‌ ആശംസകള്‍.....,....


പ്രിയ കവിക്ക്‌ ആശംസകള്‍.....,....

ഇതിനുണ്ട് മാരിവില്‍ ചന്തം....................

.........അന്ന് എന്നോടാരോ പറഞ്ഞു ഒരു നല്ല ഗാനം ഇറങ്ങിയിട്ടുണ്ട്...... 

ഉടന്‍ പറഞ്ഞ ഗാനം സംഘടിപ്പിച്ചു.... കേട്ടു.......

"ഒരു വേനല്‍ പുഴയില്‍ തെളി നീരില്‍ 
പുലരി തിളങ്ങി മൂകം......."

കേട്ടിട്ടെന്‍റെ മുഖത്തും മറ്റൊരു പുലരി തിളങ്ങി.....

ആദ്യം അന്വേഷിച്ചത് എഴുതിയതാരെന്നു....?
കണ്ടെത്തിയപ്പോള്‍ കൂടുതല്‍ അത്ഭുതം//////

റഫീക്ക് അഹമ്മദ്‌....,,,,,

ഒരു കവി കൂടി ഗാന രചയിതാവ് ആകുന്നു....

അന്ന് മനസ്സില്‍ ഓര്‍ത്തു.... മലയാളം വീണ്ടും സിനിമ സംഗീതത്തില്‍ വസന്തം 

തീര്‍ക്കുമോ....?

പിന്നീടു കണ്ടത്.... ഒരു ഗാനരച്ചയിതാവിന്റെ വളര്‍ച്ചയാണ്.....

"പനയോല തട്ടിക പഴുതിലൂടെ ചിതറിയ തൂവെളിച്ചം നിന്റെ ചിരിപോലെ 

ആണെന്ന്" എഴുതിയ വരികളില്‍ ഞാന്‍ കവിയുടെ നിരീക്ഷണ 

പാടവത്തെയും ഭാവനയുടെ ആഴത്തെയും പ്രണമിച്ചു.....

....."'മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍''.... 

സത്യം ആണ്.... റഫീക്ക് എന്‍റെ മനസ്സിലെ മലയാള ചലച്ചിത്ര ഗാനശാഖ എന്ന 

വിത്തിനെ മുളപ്പിക്കുവാന്‍ പോന്ന "മഴ" തന്നെ ആണെന്ന് ഞാന്‍ അറിയുന്നു....

വാക്കുകളിലെ വ്യതിരിക്തത ഗാനങ്ങളെ ആവര്‍ത്തനങ്ങള്‍ ആക്കുന്നില്ല....

ആഴത്തിലുള്ള ഭാഷാ ജ്ഞാനം തന്നെ...... പദസമ്പത്തും.....

"ജലശയ്യയില്‍ തളിരംമ്പിളി ...കുളിരോളമേ ഇളകല്ലേ നീ " .....കാല്‍പനിക 

സൗന്തര്യത്തെ ലളിതമായി ആവാഹിച്ച വരികള്‍....,,,,

'' പ്രണയമേ നിന്നിലേക്ക്‌ നടന്നോരെന്‍ വഴികളോര്‍ത്ത് നിന്‍ പാദം 

തണുക്കുവാന്‍ ...!!..... മരണവും പ്രണയവും കൈകോര്‍ത്ത റഫീക്കിന്റെ 

സ്പിരിറ്റിലെ അത്ഭുതകരമായ രചന....(അത് യഥാര്‍തത്തില്‍ സിനിമ ഗാനം 

അല്ല എങ്കിലും)...

ദാ.... ഇന്ന് .....

"കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‌ പാട്ടും മൂളി വന്നോ 

..ഞാലിപൂങ്കതളിവാഴപൂക്കളില്‍ ആകെ തേന്‍ നിറഞ്ഞോ...."...എന്ന് 

ചോദിച്ചു കൊണ്ട് എന്‍റെ മനസ്സില്‍ തേന്‍ നിറച്ചു ഈ നാടിന്റെ ആദരവ് 

നാലാമതും കൈപ്പറ്റിയിരിക്കുന്നു.... 

എന്നെ അറിയാത്ത എന്‍റെ പ്രിയ റഫീക്ക് സര്‍....,,,,... എനിക്ക് ചോദിക്കാന്‍ 

ഇനിയും ഇത് മാത്രം....

''ഈ ചില്ലയില്‍ നിന്നും ഭൂമിതന്‍ കൌമാര കാലത്തിലേക്ക് പറക്കാമോ...."

വയലാറും ഭാസ്കരന്‍ മാഷും തീര്‍ത്ത.... ആ കൌമാര കാലം......
ആ വസന്ത കാലം......

No comments:

Post a Comment