raagamaalika

Dec 23, 2012





മഞ്ഞുരുകും താഴ്‌വാരം
പ്രണയ നിലാവിന്‍ നേരം
വിരഹം വീശിയ കാറ്റില്‍
കതിരൊളി ചിന്നിയ പുഴയില്‍
വിരിയും നിന്‍ മുഖ കമലം
എന്‍ മിഴികളിലോ അരുണോദയം....
                                                                        (മഞ്ഞുരുകും...)


ഹിമകണമോരോന്നെടുത്തു,
അത് പ്രണയ ചരടില്‍ കോര്‍ത്തു
പണിതതു ചാര്‍ത്താന്‍ നേരം
നീയങ്ങകലെ മാഞ്ഞു...
നിറമിഴിയില്‍ സുര്യന്‍ താണു....
പകല്‍ ഇരുളിന്‍ ചിറകില്‍ ചാഞ്ഞു.....
                                                                           (മഞ്ഞുരുകും...)


സ്വരപൂജാമലരുകളാല്‍ നിന്‍ നാദ-
മണിയാന്‍ ഞാന്‍ വനമാല തീര്‍ത്തു
മധുരിത സ്വരിത പ്രപഞ്ചം തീര്‍ക്കു
മതിശയ പൊരുള്‍ വാര്‍ത്തൊരഴകേ....
വീണ്ടും മിഴിയോരം ഉദയം പിറക്കാന്‍
വന്നെന്‍ ഭവനം ശ്രീലകമാക്കു ദേവി....
                                                                           (മഞ്ഞുരുകും...)

Lyrics&Music : Midhun K Nair


No comments:

Post a Comment